രാജമാത ശിവകാമിയായി ടൊവിനോ തോമസിന്റെ നായിക വാമിക ഗബ്ബി

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയും ബാഹുബലി 2 വും ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നാണ്. ലോക നിലവാരത്തില്‍ സംസാര വിഷയമായിരുന്നു ചിത്രം. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എംഎം കീര്‍വാണിയാണ്. പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണന്‍, സത്യരാജ്, നാസര്‍ തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ രാജമാത ശിവകാമിയുടെ കഥ പറയുന്ന വെബ് സീരീസ് നെറ്റ്ഫിളിക്സില്‍ വരാന്‍ പോകുന്നു. ഒന്‍പത് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ശിവകാമിയുടെ കഴിഞ്ഞ കാലങ്ങളാണ് പറയുന്നത്. ആര്‍ക് മീഡിയയും രാജമൗലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. രാജമാതയായി ആര് എത്തും എന്നതാണ് ഇതുവരെ ഉറ്റുനോക്കിക്കൊണ്ടിരുന്ന കാര്യം. ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു തീരുമാനം ആയിരിയ്ക്കുന്നു.

ഗോധ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയായ വാമിക ഗബ്ബിയാണ് രാജമാത ശിവകാമിയായി വെബ് സീരീസില്‍ എത്തുന്നത്. പഞ്ചാബിക്കാരിയായ വാമിക നിരവധി ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച നടി അവിടെയും സുപരിചിതയാണ്. ഗോധയ്ക്ക് പുറമെ നൈന്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയും വാമിഖ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here