മിസോറാമില്‍ നിന്നും ഗോവയിലേക്ക്; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍; 8 സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെഗോവയിലേക്ക് മാറ്റിയത്. ഹരിബാബു കമ്പംപാട്ടി ആണ് പുതിയ മിസോറാം ഗവര്‍ണര്‍

അതേസമയം 8 സംസ്ഥാനങ്ങള്‍ക്ക് ഇനി പുതിയ ഗവര്‍ണര്‍മാരായിരിക്കും. ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ് ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി.

മംഗുഭായ് ചാംഗ്നാഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഭദ്രു ദട്ടാത്രയയെ ഹിമാചല്‍ പ്രദേശില്‍ നിന്ന് ഹരിയാനയിലേക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ അര്‍ലേകര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറുമാകും.

തവര്‍ ചന്ദ് ഗെലോട്ട്കര്‍ണാടക ഗവര്‍ണറാകും. മന്ത്രി സഭ പുന:സംഘടനയ്ക്ക് മുന്നോടിയായിട്ടാണ് തവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കുന്നത്. നിലവില്‍ സാമൂഹിക ക്ഷേമ മന്ത്രിയാണ് തവര്‍ ചന്ദ് ഗെലോട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News