കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്നും പൂക്കളുണ്ട്; ‘പൂ ചൂടിയ മഞ്ജു’ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ചതുര്‍മുഖത്തിലെത്തി നില്‍ക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. വേറിട്ട മേക്കോവറുകളുമായും താരം ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം.

ചെവിക്കിടയിലൊരു പൂവ് വെച്ചുള്ള ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്പ്പോഴും പൂക്കളുണ്ട് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ഈ ഫോട്ടോ വൈറലായി മാറിയത്.

ഈ ഫോട്ടോയില്‍ ചേച്ചി ഒന്നൂടെ ക്യൂട്ടായിട്ടുണ്ട്. എപ്പോഴും ഈ സൗന്ദര്യവും നിഷ്‌കളങ്കതയും കാത്തുസൂക്ഷിക്കണം. ഊ പൂവിനേക്കാള്‍ ഭംഗിയുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഈ പൂവിനേക്കാള്‍ സുഗന്ധമുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഞങ്ങളുടെ ചേച്ചിക്ക് മുന്നില്‍ ഈ പൂവ് തോറ്റുപോകും. ചെമ്പകപ്പൂവ് ഗുളികന്‍ തെയ്യത്തിന്റെ പ്രതീകമാണ്, എന്തായാലും കാണാന്‍ നല്ല ചന്തമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News