ലക്ഷദ്വീപ് സന്ദർശനം; എം.പിമാര്‍ നല്‍കിയ അപേക്ഷ നിരസിച്ച് ലക്ഷദ്വീപ് കളക്ടര്‍

ലക്ഷദീപ് സന്ദർശന അനുവാദത്തിനായി ഇടത് എം പിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ തള്ളി. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും ദ്വീപിലെ സമാധാന അന്തരീക്ഷം തകരുമെന്നും കളക്‌ടർ ആരോപിച്ചു.

അതേസമയം,ഇടത് എം പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം തടഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് വിചിത്രമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു .ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടി ധാര്‍ഷ്ട്യവും മൗഢ്യവുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി.

നിയമപരമായി ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി ചോദിക്കുമ്പോൾ കുറ്റവാളികളോടെന്നപോലെയാണ് ലക്ഷദ്വീപ് ഭരണാധികാരികൾ പെരുമാറുന്നത്.കുറ്റപത്രത്തിന്റെ മോഡൽ ഉത്തരവ് ഇറക്കി ജനാധിപത്യത്തെ ദുർബലമാക്കുന്ന വിചിത്ര സമീപനമാണ് ലക്ഷദ്വീപ് ഭരണാധികാരികൾ ചെയ്യുന്നത് എന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാര്‍ നല്‍കിയ അപേക്ഷയാണ് ലക്ഷദ്വീപ് കളക്ടര്‍ നിരസിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ ആരോപിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. എം.പിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദനിബന്ധനയുള്ളത്.എം.പിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്‌ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News