എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തില്‍ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം എ ആർ ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥൻ ബിജോയ്‌ സുഹൃത്ത് ഫൈസൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

തിങ്കളാഴ്ച്ച രാത്രിയാണ് എറണാകുളം കുന്നുംപുറത്തിനു സമീപം ഓട്ടോ ഡ്രൈവർ കൃഷ്ണ കുമാറിനെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാത്രി ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടിരുന്നു.

ശരീരത്തിൽ ഇരുമ്പുവടി കൊണ്ടേറ്റ മർദ്ധനമാണ് മരണകാരണമെന്നാണ് പോലീസിൻ്റെ നിഗമനം. കേസിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ കൂടുതൽ പേർ ഉൾപ്പെടതായാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ എറണാകുളം എ ആർ ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥൻ ബിജോയ്‌ സുഹൃത്ത് ഫൈസൽ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവർ കൃത്യത്തിൽ പങ്കെടുത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്. കൃഷ്ണ കുമാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കമാണ് കൊലപതകത്തിലേക്കെത്തിച്ചതെനന്നാണ് പോലീസിന് ലഭിച്ച വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News