
റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവകാശികള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം, മലയാളത്തിന്റെ മഹാരഥനായ സാംസ്‌കാരിക നായകന്‍ തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിയമ്മ നിര്‍വഹിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തോപ്പില്‍ ഭവനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരും തോപ്പില്‍ ഭാസിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു .
ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച ‘അവകാശികള്‍’ ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഉയരുന്ന സങ്കീര്‍ണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും ദൃശ്യവല്‍ക്കരിക്കുന്നു.
ഇര്‍ഷാദ് അലി , ടി.ജി.രവി , ജയരാജ് വാര്യര്‍ , അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി , എം എ നിഷാദ്, സോഹന്‍ സിനു ലാല്‍ , ബേസില്‍ പാമ, അഞ്ജു അരവിന്ദ് , കുക്കു പരമേശ്വരന്‍, ബിന്ദു അനീഷ്, ജോയ് ജോണ്‍ എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്‍മാരും അഭിനയിക്കുന്നു.
ക്യാമറ-വിനു പട്ടാട്ട് ആയില്യന്‍ കരുണാകരന്‍, എഡിറ്റിംഗ്-അഖില്‍ എ ആര്‍,ഗാനരചന-മുരുകന്‍ കാട്ടാക്കട,പര്‍വതി ചന്ദ്രന്‍, സംഗീതം- മിനീഷ് തമ്പാന്‍. ‘അവകാശികള്‍’ ആഗസ്റ്റ് മാസം പ്രദര്‍ശനത്തിനെത്തും., വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ഇര്‍ഷാദ് അലി , ടി ജി രവി , ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി, എം എ നിഷാദ്, സോഹന്‍ സിനു ലാല്‍ , ബേസില്‍ പാമ, അഞ്ജു അരവിന്ദ് , കുക്കു പരമേശ്വരന്‍, ബിന്ദു അനീഷ്, ജോയ് ജോണ്‍ എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ക്യാമറ-വിനു പട്ടാട്ട് ആയില്യന്‍ കരുണാകരന്‍, എഡിറ്റിംഗ്-അഖില്‍ എ ആര്‍, ഗാനരചന-മുരുകന്‍ കാട്ടാക്കട, പര്‍വതി ചന്ദ്രന്‍, സംഗീതം-മിനീഷ് തമ്പാന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
അതേസമയം കേരളത്തില്‍ ഇനിയും ഷൂട്ടിംഗ് ആരംഭിക്കാത്തതിനാല്‍ സിനിമാ ലൊക്കേഷനുകള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരിക്കാന്‍ ചെന്നൈയില്‍ ലൊക്കേഷന്‍ അന്വേഷണം ആരംഭിച്ചുവെന്നും, സമാന ഗതിയില്‍ സിനിമകള്‍ കേരളം വിടുമ്പോള്‍ മലയാളികളായ സിനിമാ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുവെന്നും നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന്‍ ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here