ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ‘വേലുക്കാക്ക’ ഡിജിറ്റല്‍ റിലീസിന്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്ത ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്. ഇന്ന് ജൂലൈ ആറിന് സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസാകുന്നു.

നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ സാജു നവോദയ (പാഷാണം ഷാജി), ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ. പി., വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന്‍ എം. എ. തിരക്കഥയും സംഭാഷണവുമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്‌ക്കോ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ഐജു എം. എ., എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, പോള്‍ കെ., സോമന്‍ കുരുവിള, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍- ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രകാശ് തിരുവല്ല, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, അസോസിയേറ്റ് ഡയറക്ടര്‍- വിനയ് ബി. ഗീ വര്‍ഗ്ഗീസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പരസ്യകല- സജീഷ് എം. ഡിസൈന്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News