മുഹമ്മദിനായി കൈകോര്‍ത്ത്​ പ്രവാസി ജീവനക്കാര്‍; ബാക്കി വന്ന 1.12 കോടി രൂപ മറ്റ്​ കുട്ടികള്‍ക്ക്​ നല്‍കും

അപൂർവ രോഗം ബാധിച്ച മുഹമ്മദ് എന്ന കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വരൂപിച്ച കോടിയിലേറെ രൂപ ചികിത്സാ അക്കൗണ്ട് ക്ലോസ് ചെയ്തതിനാൽ നൽകാൻ കഴിയാത്ത അവസ്ഥയില്‍ .

ദുബായിൽ ബിസിനസ് നടത്തുന്ന നിലമ്പൂർ സ്വദേശി ഷാജി തന്റെ കമ്പനി ജീവനക്കാരിൽ നിന്ന് മുഹമ്മദിനായി സ്വരൂപിച്ചത് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് .എന്നാൽ പതിനെട്ട് കോടി കവിഞ്ഞപ്പോൾ ചികിത്സാ സഹായ അക്കൗണ്ട് ക്ലോസ്‌ ചെയ്തതിനാൽ ഈ തുക നല്കാൻ കഴിഞ്ഞില്ല .

കമ്പനിയിലെ എഴുനൂറ്റമ്പതോളം വരുന്ന ജീവനക്കാരാണ് ഷാജിയുടെ അഭ്യർത്ഥന പ്രകാരം കുട്ടിയുടെ ചികിത്സയ്ക്കായി കൈ കോർത്തത് .ഈ തുക സമാനമായ അസുഖം നേരിടുന്ന മൂന്നു കുട്ടികളുടെ ചികിത്സക്കായി വീതിച്ചു നൽകുമെന്ന് ഷാജി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here