സൂപ്പര്‍മാന്‍ സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

സൂപ്പര്‍മാന്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യയും നിര്‍മാതാവുമായ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്.

1960കളില്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് റിച്ചാര്‍ഡ് ഡോണര്‍ സംവിധാന രംഗത്തെത്തിയത്. 1961ല്‍ എക്‌സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെന്‍ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്തനായി. 1978ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന സിനിമ റിച്ചാര്‍ഡ് ഡോണറെ ആഗോളതലത്തിലും പ്രശസ്തനാക്കി. അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ റിച്ചാര്‍ഡ് ഡോണറിനെ തേടിയെത്തി.

മിടുക്കനായ അധ്യാപകന്‍, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകന്‍ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here