
ഫഹദ് ഫാസില്‍ ചിത്രം ‘മാലികിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്.
സിനിമയില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഇരുപത് വയസുമുതല്‍ അമ്പത് വയസുവരെയുള്ള സുലൈമാന്റെ ജീവിതത്തെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്.
ഫഹദിനെക്കൂടാതെ നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, മാമുക്കോയ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ ഈ മാസം 15ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങേണ്ട സിനിമ കൊവിഡ് കാരണമാണ് നീണ്ടുപോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here