എൻ ഐ എ കേസ്: സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എൻ ഐ എ കേസിൽ സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി.  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്എൻ ഐ എ രജിസ്റ്റർ ചെയ്ത കേസ്സിലാണ് സ്വപ്ന കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് .

16 ന് മുൻപ് എൻ ഐ എ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി.

വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും, തനിക്കെതിരെ യു എ പി എ നിലനിൽക്കില്ലെന്നും സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എൻ ഐ എ രജിസ്റ്റർ ചെയ്ത കേസ്സിൽ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. എൻ ഐ എ കേസ്സിൽ കഴിഞ്ഞ ജൂലൈ മുതൽ  സ്വപ്ന റിമാൻറിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News