ഹോമിലെ കുട്ടികളോടൊപ്പം ചെലവഴിച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സർക്കാർ ചിൽഡ്രൻസ് ഹോമുകൾ സന്ദർശിച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം പൂജപ്പുരയിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോം, സ്‌പെഷ്യൽ ഹോം എന്നിവയാണ് സന്ദർശിച്ചത്.

കുറച്ച് നേരം കുട്ടികളോടൊപ്പം ചെലവഴിക്കുകയും അവരുടെ സുഖ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ചിൽഡ്രൻസ് ഹോമിനായി നവീകരിച്ച കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു.

പൂജപ്പുരയിലുള്ള വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മന്ത്രി സന്ദർശിച്ച് ജീവനക്കാരെ അഭിസംബോധന ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ജീവനക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായുള്ള വകുപ്പിന്റെ സേവനങ്ങളെപ്പറ്റി അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News