“നമുക്കൊരുക്കാം,അവർ പഠിക്കട്ടെ “: വിദ്യാർഥികൾക്ക് എസ്എഫ്ഐ പഠനോപകരണം വിതരണം ചെയ്തു

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം “നമുക്കൊരുക്കാം,അവർ പഠിക്കട്ടെ ” എന്ന മുദ്രാവാക്യമുയർത്തി അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന ക്യാമ്പയിൻ്റെ കുന്ദമംഗലം ഏരിയാതല ഉദ്ഘാടനം ചൂലൂർ മാളികത്തടം കോളനിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എം. സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.

പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാർഡ് മെമ്പർ റീനമാണ്ടി കാവ് ഏറ്റുവാങ്ങി. ക്യാമ്പയിൻ്റെ ഭാഗമായി കുന്ദമംഗലം ഏരിയയിലെ ആയിരം വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പഠനോപകരണങ്ങൾ വിതരണം ചെയ്യും.

പരിപാടിയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ടി. അതുൽ,ഷിജുലാൽ എന്നിവർ സംസാരിച്ചു.

എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.സി അജയ് സ്വാഗതവും അശ്വിൻ ടി.എം നന്ദിയും പറഞ്ഞു. ജ്യോതിക അധ്യക്ഷയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here