
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് 06.07.2021 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിൽ രാവിലെ പത്ത് മണി മുതൽ ഒരുമണി വരെയാണ് ധർണ്ണ സംഘടിപ്പിച്ചത്.
കൊവിഡ് മഹാമാരിക്കാലത്ത് പെട്രോളിന്റെ വില വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയാണ് മോദി സർക്കാർ. പെട്രോളിയം മേഖല കുത്തകകൾക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങളെ വിൽപ്പന ചരക്കാക്കി മാറ്റുന്ന നിലപാട് അംഗീകരിക്കാനാകില്ല.
കുത്തഴിഞ്ഞ ഇന്ധന നയം മോട്ടോർ വ്യവസായ മേഖലയെ അപകടകരമായ സ്ഥിതിയിലെത്തിച്ചു. പൊതു-സ്വകാര്യ മേഖലയാകെ ദുരിതത്തിലായി. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറി എ എ റഹിം കോഴിക്കോട് ടൗണിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് സതീഷ് എറണാകുളത്തും ട്രഷറർ എസ് കെ സജീഷ് കോഴിക്കോട് സൗത്തിലും ധർണ്ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജോ. സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും, കെ യു ജനീഷ്‌കുമാർ എംഎൽഎ പത്തനംതിട്ടയിലും എം വിജിൻ എംഎൽഎ തിരുവനന്തപുരത്തും ഗ്രീഷ്മ അജയഗോഷ് തൃശൂരിലും ധർണ്ണ ഉദ്ഘാടനം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here