യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യമില്ല

യുഎപിഎ കേസിൽ  മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യമില്ല. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷ മഥുര പ്രത്യേക കോടതിയാണ് തള്ളിയത്. ഉത്തർപ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹാത്റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പൻ അടക്കം നാല് പേരാണ് അറസ്റ്റിലായത്.

ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

സിഎഎ , എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. നീക്കം പരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News