സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; പുറത്തുവന്നത് തെറ്റായ വാര്‍ത്തകളെന്ന് ജോസ് കെ മാണി 

നിയമസഭാ കേസിൽ സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച് ചിലർ എൽഡിഎഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ മാണി. മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് ശ്രമം വിലപ്പോവില്ല.

സർക്കാർ അഭിഭാഷകൻ കെ എം മാണിയുടെ പേരോ കെ എം മാണി അഴിമതിക്കാരനാണെന്നോ പറഞ്ഞിട്ടില്ലെന്ന് ബോധ്യമായതായി അദ്ദേഹം പറഞ്ഞു.

ഇത്തരം നീക്കങ്ങളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here