ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ കഴിയണം; സ്‌ത്രീപക്ഷ കേരളം വന്‍വിജയമാക്കണമെന്ന്‌ സിപിഐഎം

സ്‌ത്രീപക്ഷ കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സി.പി.ഐ.(എം) നേതൃത്വത്തില്‍ ജുലൈ എട്ടിന്‌ ബ്രാഞ്ച്‌, ലോക്കല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന കൂട്ടായ്‌മ വന്‍വിജയമാക്കണമെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ജൂലൈ ഒന്നിന്‌ ആരംഭിച്ച `സ്‌ത്രീപക്ഷ കേരളം’ ക്യാമ്പയിന്റെ സമാപനം കുറിച്ചാണ്‌ എട്ടിന്‌ സ്‌ത്രീപക്ഷ കേരള ദിനമായി ആചരിക്കുന്നത്‌. കൂട്ടായ്‌മയില്‍ പങ്കെടുക്കുന്നവര്‍ ദീപശിഖ തെളിയിച്ച്‌ സ്‌ത്രീപക്ഷ പ്രതിജ്ഞ ചൊല്ലും.

ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിജ്ഞ ചെയ്യണം. കൊവിഡ്‌ പ്രോട്ടോകോള്‍ പാലിക്കണം. പങ്കെടുക്കാന്‍ കഴിയാത്തവര്‍ വീടുകളില്‍ ഒത്തുകൂടി പ്രതിജ്ഞയില്‍ പങ്കെടുക്കും. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീധന പീഢനങ്ങള്‍ക്കെതിരേയും സ്‌ത്രീവിരുദ്ധ മനോഭാവത്തിനെതിരേയും സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താനും ലിംഗനീതിക്കായുള്ള ഉയര്‍ന്ന മൂല്യബോധത്തിലേക്ക്‌ നാടിനെ ഉയര്‍ത്തുകയുമാണ്‌ ക്യാമ്പയിന്റെ ലക്ഷ്യം.

വിലപേശാതെയും ലളിതമായും വിവാഹങ്ങള്‍ നടക്കണം. വിവാഹങ്ങള്‍ കച്ചവടമാകാതെ നോക്കേണ്ടതുണ്ട്‌. സ്‌ത്രീധനവിരുദ്ധ സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതിന്‌ നാന്ദികുറിക്കാന്‍ സ്‌ത്രീപക്ഷ കേരളം പ്രചാരണപരിപാടിക്ക്‌ സാധിക്കും എന്നാണ്‌ പ്രത്യാശിക്കുന്നത്‌.

ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ കര്‍ശനമായ നിലപാട്‌ സ്വീകരിക്കാന്‍ കഴിയണം. സ്‌ത്രീപക്ഷ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ബോധവല്‍ക്കരണ ക്യാമ്പയിനില്‍ ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നു. വീടുകള്‍തോറുമുള്ള പ്രചാരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ്‌ ദൃശ്യമായത്‌. ഇതിന്റെ സമാപനം കുറിച്ച്‌ നടക്കുന്ന കൂട്ടായ്‌മയില്‍ സമൂഹം ഒന്നാകെ അണിനിരക്കണമെന്ന്‌ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News