അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്കും നിയമന ശുപാർശ ലഭ്യമായവർക്കും നിയമനം; ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 

അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും നിയമനം. ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. പി എസ് സി നിയമനം കൊടുക്കുന്നവർക്കും എയ്ഡഡ് നിയമനം കൊടുക്കുന്നവർക്കും ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാവുന്നതാണ്.

സർക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയര്‍ സെക്കന്റ‍റി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തിൽ 579 പേരും ഹയര്‍ സെക്കന്ററി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ 3 പേരും ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 501 പേരും യു.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 513 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281പേരും ഉൾപ്പെടുന്നു.

ഇത് കൂടാതെ നിയമന ശുപാർശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതിൽ ഹൈസ്കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും നിയമിക്കപ്പെടും.

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2019- 20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021 -22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ തന്നെ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News