കൊവിഡ് പശ്ചാത്തലത്തിൽ തൊ‍ഴില്‍രഹിതരായ വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ;  മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട 75 വയസിന് മുകളിൽ പ്രായമുള്ള വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള നിരവധി തൊഴിലാളികൾ തൊഴിൽ ലഭിക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

ഇതു മനസിലാക്കിയാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച, ആരോഗ്യമുള്ള വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെടുക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here