സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം: ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നിഷേധിച്ചത് മനുഷ്യത്വ രഹിതമാണെന്ന് നേതാക്കള്‍ കത്തില്‍ പറഞ്ഞു.

രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിപ്പര്‍ പോലും നല്‍കാന്‍ അധികാരികള്‍ തയ്യാറായതെന്നും. സ്റ്റാന്‍ സ്വാമിക്ക് മാനുഷിക പരിഗണന പോലും നല്‍കാത്ത അധികാരികള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രസര്‍കാരിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കി.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യച്ചുരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉള്‍പ്പടെയുള്ള പത്തോളം പ്രതിപക്ഷ നേതാക്കളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News