കെ മുരളീധരന് തിരിച്ചടി; എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനറായേക്കും

കെ മുരളീധരന് തിരിച്ചടി. എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനറായേക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എംഎം ഹസ്സനെ തന്നെ കൺവീനറാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അവശ്യപ്പെതായാണ് വിവരം. അതേസമയം, ഒരു മാസത്തിനകം പുനഃസംഘടന പൂർത്തിയാക്കാനാണ് നീക്കം.

ആദ്യം ഡിസിസികൾ പുനഃസംഘടിപ്പിക്കും. കെപിസിസി പുനഃസംഘടന അന്തിമ ഘട്ടത്തിലേക്കെത്തുമ്പോൾ കെ മുരളീധരനാണ്  ഏറ്റവും വലിയ തിരിച്ചടി ലഭിക്കുന്നത്. തുടക്കത്തിൽ കെപിസിസി അധ്യക്ഷനാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തു കൂടുതൽ ശക്തമാകാൻ ശ്രമിക്കുന്ന കെ സി വേണുഗോപാലിന്‍റെ നീക്കത്തിൽ സ്ഥാനം പോയെങ്കിലും യുഡിഎഫ് കൺവീനർ സ്ഥാനം നല്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  തന്നെ മുരളീധരനെ വെട്ടി.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എംഎം ഹസ്സൻ തന്നെ കൺവീണറായി തുടരട്ടെ എന്നാണ് സുധാകരൻ ആവശ്യപ്പെട്ടത്. അതേസമയം, കെപിസിസി പുനഃസംഘടന മാനദണ്ഡങ്ങൾക്ക് ഹൈക്കമാൻഡ് തത്വത്തിൽ അംഗീകാരം നൽകിയതായും കെ. സുധാകരൻ വ്യക്തമാക്കി.

പുനസംഘടന ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ശ്രമം. ഡിസിസികൾ ആദ്യം പുനസംഘടിപ്പിക്കും. ഗ്രൂപ്പിനതീതമായി പുനഃസംഘടന നടത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. അതേ സമയം പുനഃസംഘടന രീതിക്കെതിരെ വലിയ അതൃപ്തി ഇതിനോടകം ഗ്രൂപ്പുകൾക്കിടയിൽ ശക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here