വാക്‌സിന്‍ സ്വീകരിച്ച 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള നിരവധി തൊഴിലാളികള്‍ തൊഴില്‍ ലഭിക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതു മനസിലാക്കിയാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച, ആരോഗ്യമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെടുക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതരുമായി തദ്ദേശ സ്വയംഭരണവകുപ്പ് ചര്‍ച്ചകള്‍ നടത്തുകയും തൊഴില്‍ വിലക്ക് തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിയാണ് വയോധികര്‍ക്ക് തൊഴില്‍ സാഹചര്യം ഒരുക്കുക എന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News