പെട്രോൾ-ഡീസൽ-പാചക വാതക വിലവർധനവിനെതിരെ ഡിവൈഎഫ്ഐ ധര്‍ണ്ണ സംഘടിപ്പിച്ചു

പെട്രോൾ-ഡീസൽ-പാചക വാതക വിലവർധനവിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ഇൻകം ടാക്‌സ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വി. വസീഫ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർത്ഥ്, പിങ്കി പ്രമോദ്, ആർ. ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് അധ്യക്ഷനായി.

വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലായിട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സൗത്തിൽ സംസ്ഥാന ട്രഷറർ എസ്. കെ സജീഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു ഫറോക്കിലും പി. ഷിജിത്ത് കുന്ദമംഗലത്തും പി.കെ അജീഷ് നരിക്കുനിയിലും ടി. കെ സുമേഷ് കക്കോടിയിലും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News