രാജ്യത്തെ നീതി ഇപ്പോഴും വെന്‍റിലേറ്ററില്‍, ഇവിടുത്തെ സംവിധാനങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു; സ്റ്റാന്‍ സ്വാമിയുടെ വിടവാങ്ങലില്‍ പ്രതികരണവുമായി മഹുവ മൊയ്ത്ര

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍  സ്വാമിയുടെ വിടവാങ്ങലില്‍ പ്രതികരണവുമായി തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ നീതി ഇപ്പോഴും വെന്റിലേറ്ററിലാണെന്ന് മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ സംവിധാനങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുകയാണെന്നും മഹുവ പ്രതികരിച്ചു.

ജാമ്യത്തിനായുള്ള കാത്തിരിപ്പിനൊടുവില്‍ 84 കാരനായ സ്റ്റാന്‍ സ്വാമി വിടപറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ എന്‍ഐഎ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ജാമ്യം വരെ നിഷേധിച്ചു. രാജ്യത്തെ സംവിധാനങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നകയാണ്. രാജ്യത്തെ നീതി ഇപ്പോഴും വെന്റിലേറ്ററിലാണ്. എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിപിഐഎം ഉള്‍പ്പെടെ സ്റ്റാന്‍ സ്വാമിയുടെ അകാല മരണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്നാണ് സി.പി.ഐ.എം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here