ബിജെപി നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം; നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ്-ശോഭ പക്ഷങ്ങൾ

ബി.ജെ.പി. നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ.

തിരഞ്ഞെടുപ്പ്പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജി വെക്കണമെന്നും ആവശ്യമുയർന്നു.

സാമ്പത്തിക വിനിമയത്തെ കുറിച്ചുള്ള കണക്കു വെളിപ്പെടുത്താൻ സുരേന്ദ്രനെ കൃഷ്ണദാസ്- ശോഭ പക്ഷങ്ങൾ വെല്ലുവിളിച്ചു. സുരേന്ദ്രനും മുരളീധരനും ജയ് വിളിക്കുന്നവരെ മാത്രമാണ് പാർട്ടിക്ക് ആവശ്യമെങ്കിൽ രാജിവെച്ച് മാറി നിൽക്കാമെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel