അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ

കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്.

ആശ്രമത്തിലെ അമൃത സിന്ധു എന്ന കെട്ടിടത്തിലെ സ്റ്റയർകേസിൻ്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ക്രിസ എന്നാണ് വിവരം.  എയിംസിൽ ചികിത്സയിലായിരുന്നു. അമ്മയ്ക്ക് ക്രിസ ആത്മഹത്യാക്കുറിപ്പ് അയച്ചിട്ടുണ്ട്. “എൻ്റെ കടമകൾ എല്ലാം കഴിഞ്ഞു. തൻ്റെ അമ്മയെ അമ്മ സംരക്ഷിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ക്രിസ രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here