പെട്രോൾ-ഡീസൽ വിലവർധനയില്‍ പ്രതിഷേധിച്ച്‌ നാളെ അഖിലേന്ത്യാതല കർഷക പ്രതിഷേധം

പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ നാളെ കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ് പ്രതിഷേധം.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജൂലൈ 19 മുതൽ ഓഗസ്റ് 13 വരെ നീളുന്ന വർഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും പാർലമെന്‍റിനു മുന്നിൽ പ്രതിഷേധിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

ഇതിനു മുന്നോടിയായി പഞ്ചാബ്‌, ഹരിയാന, പടിഞ്ഞാറൻ യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്‌ കൂടുതൽ കർഷകർ ദില്ലി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News