രാജ്യത്ത് പല സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിലും പല സംസ്ഥാനങ്ങളിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, സിക്കിം എന്നിവിടങ്ങളിൽ ഇപ്പോഴും പത്തു ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അസമില്‍ ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം കൊവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി.

ഇന്ത്യക്ക് പുറമെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച നാല് രാജ്യങ്ങളുടേയും വിലക്ക് നീക്കിയതായി ജര്‍മന്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. ദില്ലിയിൽ കഴിഞ്ഞ ദിവസം 79 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ നാല് മരണങ്ങൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 8418 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു,171 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here