പാര്‍ട്ടിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെ വിടില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെവിടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് നടന്ന സംസ്ഥാ നേതൃയോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി അംഗങ്ങള്‍ക്ക് സുരേന്ദ്രന്റെ മുന്നറിയിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായാണ് യോഗം ചേര്‍ന്നതെന്നും ബിജെപിയില്‍ അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിമര്‍ശനത്തിന് തടയിടാനുള്ള സുരേന്ദ്രന്റെ ശ്രമം വിലപോയില്ലെന്നാണ് ചര്‍ച്ച തെളിയിച്ചത്. എന്നാല്‍ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് കൃഷ്ണദാസ് ശോഭാപക്ഷം ഇന്ന് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് പണം നല്‍കിയ സംഭവം പുറത്തായത് പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി.

കൃഷ്ണദാസ് ശോഭാ പക്ഷത്തിന്റെ വിമര്‍ശനത്തിന് മുന്നില്‍ സുരേന്ദ്രന്‍ പിന്നീട് മുട്ടു മടക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജി വെക്കണമെന്നും കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വി പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.നാല് ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടുന്നതാണ് സമിതി. ഈ മാസം 30നകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം ജില്ലാ ,മണ്ഡലം , ശക്തി കേന്ദ്ര നേതാക്കളില്‍ നിന്ന് പരാതി കേള്‍ക്കുവാനും കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News