വീട് നിർമ്മാണത്തിനിടെ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു

വീട് നിർമ്മാണത്തിനിടെ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു. കൊട്ടിയം മുഖത്തല സെന്റ് ജൂഡ് നഗർ ചരുവിള പുത്തൻ വിട്ടിൽ മുരളീധരൻ ആചാരി മകൻ നിതീഷാണ് (നന്ദു ) (27 )വീടിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തിനിടെ വീണ് മരിച്ചത്.

മൃതശരീരം കൊട്ടിയം കിംസ് ആശുപത്രി മോർച്ചറിയിൽ ആണ്. നിതീഷിന്‍റെ  മരണത്തില്‍ കുണ്ടറ പൊലീസ്‌ കേസെടുത്തു.

സംസ്ക്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. മാതാവ് ഷൈലജ. സഹോദരൻ മഹേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here