മഹാരാഷ്ട്രയിൽ പുതിയ 8,418 കേസുകൾ; മരണം 171

മഹാരാഷ്ട്രയിൽ 8,418 പുതിയ കൊവിഡ് കേസുകൾ  രേഖപ്പെടുത്തി. 171 പേർ മരിച്ചു; മുംബൈയിലെ പ്രതിദിന കേസുകളുടെ എണ്ണം 453 ആയി രേഖപ്പെടുത്തി.രോഗബാധിതരുടെ എണ്ണം  61,13,335 ഉം മരണസംഖ്യ 1,23,531 ഉം ആയി.

10,548 രോഗികളെ ഡിസ്ചാർജ് ചെയ്തു.  ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 58,72,268 ആണ്. സംസ്ഥാനത്ത് നിലവിൽ 1,14,297 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്  96.06 ശതമാനവും കോവിഡ് -19 മരണനിരക്ക് 2.01 ശതമാനവുമാണ്. കേസ് പോസിറ്റീവ് നിരക്ക് 14.25 ശതമാനമാണ്. മുംബൈയിൽ 453 പുതിയ കേസുകൾ  റിപ്പോർട്ട് ചെയ്തു,  10  പേർ മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here