ലക്ഷദ്വീപ് സന്ദർശനം: ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിനെതിരെ ഇടത് എം പി മാർ സമർപ്പിച്ച ഹർജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എം പി മാരുടെ ഹർജി കഴിഞ്ഞ ദിവസം പരിഗണിക്കവേ പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കാൻ ദ്വീപ് ഭരണകൂടത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെ അനുമതി നിഷേധിച്ച് ദ്വീപ് കളക്ടർ എം പിമാർക്ക് ഔദ്യോഗികമായി കത്ത് നൽകി.

ഇക്കാര്യം എം പിമാർ ഇന്ന് കോടതിയെ അറിയിക്കും. കോടതിയുടെ നിലപാട് നിർണ്ണായകമാകും. ലോക്ഡൗൺ കഴിയും വരെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന ഹർജിയിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ദ്വീപിൽ പട്ടിണിയില്ലെന്നും അവശ്യസാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് ഭരണകൂടത്തിൻ്റെ നിലപാട്.പത്ത് ദ്വീപുകളിലും മതിയായ അവശ്യസാധനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയതായും കോടതി നിർദ്ദേശപ്രകാരം കളക്ടർ അസ്ഗർ അലി സമർപ്പിച്ച വിശദീകരണ പത്രികയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ കളക്ടറുടെ വാദത്തെ എതിർത്ത് ഹർജിക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനെ തുടർന്നാണ് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News