ഇടുക്കിയില്‍ വീണ്ടും ഭൂചലനം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവില്‍ ഉള്‍പ്പെടെ ഭൂചലനം

ഇടുക്കിയിൽ വീണ്ടും ഭൂചലനം.രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനം 5 സെക്കൻഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനൽ ചില്ലകൾ ഭൂചലനത്തിൽ പൊട്ടിയതായും റിപ്പോർട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവിൽ ഉൾപ്പെടെ ഭൂചലനം അനുഭപ്പെട്ടു. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, പെരുവന്താനം പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു.

ഇന്നലെ വൈകിട്ട് ഈ മേഖലയിൽ ഇടിമിന്നൽ ഉണ്ടായിരുന്നു. കുമളിയിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News