മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയർത്തുന്നത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000-ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിൽ മേയ് 25നാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണമാകട്ടെ 8,920 ആണ്. ഇതിൽ 4,357 പേർക്ക് അസുഖം ഭേദമായി. നിലവിൽ ചികിത്സയിലുള്ളത് 3,395 പേരാണ്. കൊവിഡ് രണ്ടാം തരംഗത്തോടെയാണ് ബ്ലാക്ക് ഫംഗസ് രോഗവ്യാപനവും കൂടുവാൻ തുടങ്ങിയത്.

സംസ്ഥാനത്ത് ഇത് വരെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചവരിൽ കൂടുതൽ പേരും പുണെയിൽ നിന്നാണ്. 178 പേരാണ് പുണെയിൽ മാത്രം മരിച്ചത്. മുംബൈയിൽ 129 പേർക്കാണ് രോഗം ബാധിച്ചത്. രോഗം മാറാതെ ആശുപത്രി വിട്ടവർ 154 പേരാണ്. ഇതിൽ കൂടുതലും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരായിരുന്നു. കണ്ണ് നീക്കം ചെയ്ത് ചികിത്സിക്കുന്നതിനായി ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് ഇവരെല്ലാം ചികിത്സ മതിയാക്കി ആശുപത്രി വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News