കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഇന്ന്: ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും

കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന് വൈകീട്ടോടെ ഉണ്ടാകും. ആദ്യ പുന:സംഘടനയിൽ ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്നാണ് സൂചന.

നിലവിലുള്ള മന്ത്രിസഭയിലെ പ്രകടനം തൃപ്തികരമല്ലാത്ത ചില മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്.മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അസ്സമിൽ ഹിമന്ത ബിശ്വ ശർമയ്ക്കായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്ത സർബാനന്ദ സോനോവാൾ എന്നിവർ മന്ത്രിസഭയിൽ ഇടം നേടിയേക്കും.

കേന്ദ്രമന്ത്രിയായിരിയ്ക്കെ അന്തരിച്ച എൽജെപി നേതാവ് രാംവിലാസ് പാസ്വാന് പകരം നിലവിലെ പാർട്ടി അധ്യക്ഷനായ ചിരാഗ് പാസ്വാന് പുറമെ അടുത്ത ബന്ധുവായ പശുപതി കുമാർ പരസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.

അടുത്തിടെ ചിരാഗ് പാസ്വാന്റെ വിഭാഗത്തിൽ നിന്ന് പശുപതി പരസ്, നേതൃത്വം നൽകുന്ന വിഭാഗം പിളർന്നിരുന്നു.നിതീഷ്കുമാറിന്റെ ജെഡിയുവിനും ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കും. 2019ൽ ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം ജെഡിയു നിരസിച്ചിരുന്നു.പുന:സംഘടനയിൽ പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനക്ക് മുന്നോടിയായി 8 സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News