കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും കെ . സുരേന്ദ്രന് നോട്ടീസ് അയക്കും. രണ്ടാം തവണ അയക്കുന്ന നോട്ടീസില്‍ സുരേന്ദ്രന്‍ ഹാജരാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വീണ്ടും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നോട്ടീസ് നല്‍കിയത്.
ബി.ജെ.പി സംസ്ഥാന സമിതി നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. രണ്ടാമത് ലഭിക്കുന്ന നോട്ടീസില്‍ സുരേന്ദ്രന്‍ ഹാജറാകാനാണ് സാധ്യത. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് പെട്ടന്നാണ് നിലപാട് മാറ്റമുണ്ടായത്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിനു ശേഷം ബി.ജെ.പി അന്വേഷണ സംഘത്തോട് സഹകരിക്കുന്നുണ്ടായിരുന്നില്ല. ബി.ജെ.പിയുമായി ബന്ധപ്പെട്ട് 16 പേരെ അന്വേഷണ സംഘം ഇതു വരെ ചോദ്യം ചെയ്തു. കുഴല്‍പ്പണക്കടത്തുകാരനായ ധര്‍മ്മരാജനും ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി സുരേന്ദ്രനെതിരാണ്.
സുരേന്ദ്രന്റെ സെക്രട്ടറിയും ധര്‍ര്‍മ്മരാജനും നടത്തിയ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ ഫോണ്‍ സംഭാഷണങ്ങള്‍ സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് മൊഴി.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും, സംഘടനാ സെക്രട്ടറി ഗണേഷിനും കുഴല്‍പ്പണ ഇടപാടിനെക്കുറിച്ചറിയാമെന്നാണ് അന്വേഷണ സംലത്തിന്റെ കണ്ടെത്തല്‍. കോന്നിയിലെ തെരഞ്ഞെടുപ്പ് ചെലവിന് വേണ്ടിയാണോ പണം കൊണ്ടുവന്ന തെന്നതിലും അന്വേഷണ സംഘം വ്യക്തത വരുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.