നാടിന്റെ സ്നേഹക്കരുതൽ കാത്ത് ഇമ്രാൻ: ചികിത്സയ്ക്ക് വേണ്ടത് 18 കോടി

കണ്ണൂരുകാരൻ മുഹമ്മദിനായി കൈകോർത്ത കേരളം ഇമ്രാൻ എന്ന അഞ്ച് മാസം മാത്രം പ്രായമായ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫും കുടുംബവും. 18 കോടി രൂപ ചെലവ് ആവശ്യമായ മരുന്ന് മകന് എത്തിക്കാനുള്ള പെടാപാടിലാണ് ഈ കുടുംബം.

മൂന്നര മാസമായി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിലെ വെന്റിലേറ്ററിൽ അനങ്ങാനാകാതെ കിടക്കുകയാണ്. ഇമ്രാനു ജീവിതത്തിലേക്കു പിച്ചവയ്ക്കാൻ സോൾജെൻസ്മയെന്ന മരുന്നു വേണം.അതിന്‍റെ വിലയാണ് 18 കോടി രൂപ. ഇമ്രാനു വേണ്ട പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ശ്രമം തുടങ്ങി. മാട്ടൂലിലെ മുഹമ്മദിനു തുണയായ കാരുണ്യത്തിന്റെ കൈകൾ താങ്ങാകുമെന്നാണു പ്രതീക്ഷ.

ഇമ്രാന്റെ സഹോദരൻ നേരത്തേ സമാന രോഗം വന്നു മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണു പിതാവ് ആരിഫ്. മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനുള്ള ശേഷിയില്ല.

ചികിത്സാ സഹായത്തിനായി മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16320100118821, ഐഎഫ്‌എസ്‌സി: എഫ്ഡിആർഎൽ 0001632, ഫോൺ: 8075393563.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News