രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്: ചില ജില്ലകളിൽ രണ്ടാം തരംഗം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 43,733 പുതിയ കോവിഡ് കേസുകൾ. 47,240 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4.59 ലക്ഷമായി കുറഞ്ഞു.കേസുകളിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ മരണ നിരക്കും കൂടിയിട്ടുണ്ട്. 930 പേർക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. ആകെ മരണം 4.04 ലക്ഷമായി ഉയർന്നു.

നിലവിൽ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.17 ശതമാനമാണ്. ഇന്നലെ 36.05 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. ചില ജില്ലകളിൽ രണ്ടാം തരംഗം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News