പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍

22 മുതല്‍ പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍. പെട്രോള്‍ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും.

പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. പിന്നാലെ 22 മുതല്‍ ദിവസേന 5 നേതാക്കളും 200 കര്‍ഷകരും എന്ന നിലയില്‍ പാര്‍ലമെന്റിന്റെ പുറത്തു പ്രതിഷേധിക്കും. പാര്‍ലമെന്റിന് മുന്നില്‍ സമരം ആരംഭിച്ചാല്‍ വലിയ പ്രതിസന്ധിയാകും മോദി സര്‍ക്കാരിനെ കാത്തിരിക്കുക ഈ മാസം 22 മുതല്‍ വര്‍ഷകാല സമ്മേളന അവസാനിക്കുന്നത് വരെ പാര്‍ലമെന്റിന് മുന്നില്‍ സമരം നടതുമെന്ന കര്‍ഷകരുടെ തീരുമാനം കര്‍ഷക സമരത്തെ പുതിയ തലത്തിലേക്കാണ് എത്തിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 7 മാസങ്ങള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാണോ നിയമങ്ങള്‍ പിന്‍വലിക്കണോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.. ഈ സാഹചര്യത്തിലാണ് 22 മുതല്‍ സമരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി പെട്രോള്‍ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും.

പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. പാര്‍ലമെന്‍ന്റിന് അകത്തും പുറത്തും കര്‍ഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കും. കൂടാതെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം.

ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം. വര്‍ഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം. നിയമങ്ങള്‍ പിന്‍വലിക്കാതെ ഭേദഗതി സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇതോടെ നാടകീയ രംഗങ്ങള്‍ക്കാകും പാര്‍ലമെന്റ് സമ്മേളനം സാക്ഷ്യം വഹിക്കുക എന്നുറപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News