ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ അബദുള്‍ സത്താറാണ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഫസലിനെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ യഥാര്‍ഥ പ്രതികള്‍ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരന്‍ കോടതിയെ സമീപിച്ചത്.

ഫസലിനെ കൊലപ്പെടുത്തിയത് താനടക്കമുള്ളവരാണെന്ന് ആർ എസ് എസ് പ്രവർത്തകൻ സുബീഷ് വെളിപ്പെടുത്തിയിരുന്നു. പടുവിലായി മോഹനൻ വധക്കേസിൽ പിടിയിലായപ്പോഴായിരുന്നു സുബീഷിന്‍റെ കുറ്റസമ്മതം. പോലീസ് കുറ്റസമ്മതം ചിത്രീകരിച്ച് സി ബി ഐ ക്ക് കൈമാറിയെങ്കിലും സി പി ഐ എം പ്രവർത്തകർ തന്നെയാണ് പ്രതികൾ എന്ന നിലപാടിൽ സി ബി ഐ ഉറച്ചു നിന്നു.

ഇതെ തുടർന്നാണ്ഫസലിന്‍റെ സഹോദരൻ കോടതിയെ സമീപിച്ചത്. കേസിൽ സി ബി ഐ പ്രതിചേർത്ത സി പി ഐ എം പ്രവർത്തകർ നിരപരാധികളാണെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫസലിനെ കൊലപ്പെടുത്തിയത് താനാണെന്ന് മറ്റൊരാളുടെ വെളിപ്പെട്ടുത്തൽ ഉണ്ടന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സിബി ഐക്ക് ബാദ്ധ്യതയുണ്ടന്ന് സർക്കാരും നിലപാട് എടുത്തു.

ഫസലിന്‍റെ സഹോദരന്‍റെയും സർക്കാരിന്‍റെയും വാദങ്ങൾ അംഗീകരിച്ചാണ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഇടപെടൽ ആശ്വാസകരമാണെന്നും നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും കാരായി രാജൻ പ്രതികരിച്ചു. ഫസലിന്റെതsക്കം മൂന്ന് കൊലപാതകങ്ങൾ നടത്തിയത് ആർ എസ് സുകാരാണന്നായിരുന്നു ആർ എസ് എസ് പ്രവർത്തകനായ സുബീഷിന്‍റെ വെളിപ്പെടുത്തൽ. മറ്റ് രണ്ട് കേസുകളും പോലിസ് തുടരന്വേഷണം നടത്തി.

ഫസൽ വധ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. കത്ത് നൽകിയിട്ടും സിബിഐ ആ വഴിക്ക് അന്വേഷിച്ചില്ല . സുബീഷിന്‍റെ വെളിപ്പെടുത്തൽ വിശ്വസനീയമല്ലന്നുമായിരുന്നു സിബിഐ വാദം. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളിയതോടെ ആർ എസ് എസ് പ്രവർത്തകർക്കെതിരെ അന്വേഷണം നടത്താൻ സിബിഐ നിർബന്ധിതമായിരിക്കുകയാണ്.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍.ഡി.എഫ് തലശേരി സബ് ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണവും നടത്തി. 2012ല്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News