ADVERTISEMENT
മരമില്ലെങ്കിൽ മനുഷ്യനില്ലെന്നും, ഒരു മരം പത്ത് പുത്രൻ മാർക്ക് തുല്യമെന്നും കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ കെ.വി.ജയകുമാർ. കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റിയുടേയും വനംവകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വനമഹോത്സവത്തി ഭാഗമായി വൃക്ഷ തൈ നട്ട് ഉത്ഘാടനം ചെയ്തു.
സി.ആർ.പി.സി.യും ഐ.പി.സി.യും ചട്ടങളും വിധിയും വാദം കേൾക്കലും തിരക്കും ഉത്തരവാദിത്വവും അച്ചടക്കവും അങനെ നീളുന്ന ദിനചര്യകളിൽ നിന്ന് വ്യത്യസ്ഥമായി ജഡ്ജിമാർ മുതൽ സബ്ജഡ്ജ് വരെയുള്ള നിയമജ്ഞരാണ് പ്രകൃതിയുടെ സംരക്ഷണത്തിന് വനോത്സവത്തിൽ പങ്കാളികൾ ആകുന്നത്.
കൊല്ലത്തെ രാജകീയ മേഖല എന്നറിയപ്പെടുന്ന തേവള്ളി ജഡ്ജസ് ക്വാർട്ടേഴ്സ് പരിസരത്ത് വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ച് വനവത്ക്കരണം നടപ്പാക്കുകയായിരുന്നു.പ്രകൃതി യെ സംരക്ഷിക്കാൻ നിയമം കൊണ്ടു മാത്രം സാധിക്കില്ല എന്ന സന്ദേശമാണ് വനോത്സവം ഉത്ഘാടനം ചെയ്ത് കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ കെ.വി.ജയകുമാർ നൽകുന്നത്.
പരിപാടിയുടെ ഉത്ഘാടനം കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിലെ അഡീഷണൽ ജഡ്ജിമാരായ എൻ.ഹരികുമാർ,എം.മനോജ്, ഷെർളി ദത്ത്, കുടുംബകോടതി ജഡ്ജി കെ.എൻ.സുജിത്,ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ, അഡീഷണൽ സബ്ജഡ്ജ് വിദ്യാധരൻ മജിസ്ട്രേറ്റുമാരായ കാർത്തിക,അരുൺകുമാർ തുടങ്ങിയവരും വൃക്ഷതൈ നട്ടു.വന നശീകരണം തുടരുന്ന കാലഘട്ടത്തിലാണ് ജുഡീഷ്വറീയും വനോത്സവത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ബിജുകുമാർ കൈരളി ന്യൂസിനോടു പറഞ്ഞു.
കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഐ.സിദ്ധിഖ് IFS, അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.ജി. അനിൽകുമാർ, ജില്ലാ നിയമ സേവന അതോറിറ്റി ജീവനക്കാർ ,വനം വകുപ്പ് ഉദ്യോഗസ്ഥരും വനോത്സവത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.