
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ് ഡെൽറ്റ വകഭേദത്തിന് ശേഷം 30ലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു .
ലോകത്ത് ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.ഈ വകഭേദം കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് യുകെ ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയാണെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു.നിലവിൽ ലാംഡാ വകഭേദത്തെ പറ്റിയുള്ള പഠനങ്ങളും കൂടുതൽ പരിശോധനകളും പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here