ശ്രീനാരായണഗുരു നടന്ന പാതയിലൂടെ സഞ്ചരിച്ച സമർപ്പിതജീവിതം ആയിരുന്നു സ്വാമി പ്രകാശാനന്ദയുടേത് എന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ മന്ത്രി വി ശിവൻകുട്ടി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതിയായിരുന്നു സ്വാമി പ്രകാശാനന്ദ. 99 വയസായിരുന്നു. വൈകീട്ട് 5 മണിക്ക് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു.
ഇരുപത്തിരണ്ടാം വയസ്സില്‍ ശിവഗിരിയിലെത്തിയ പ്രകാശാനന്ദ, 1977ല്‍ ജനറല്‍ സെക്രട്ടറിയായും 2006 മുതല്‍ പത്തുവര്‍ഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. 1922 ഡിസംബറിലാണ് ജനനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.