
സന്യാസജീവിതത്തിന്റെ മഹനീയ മാതൃക അദ്ദേഹം സൃഷ്ടിച്ച സന്യാസിവര്യനെയാണ് നമുക്ക് നഷ്ടമായതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമവുമായും നവജ്യോതി ശ്രീകരുണാകരഗുരുവുമായിട്ടും വലിയ ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ശ്രീമദ് പ്രകാശാനന്ദ സ്വാമികള്‍.
ശാന്തിഗിരിയില്‍ നിരന്തരമായി സന്ദര്‍ശിക്കുന്ന വ്യക്തിത്വമായിരുന്നു . ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം എന്നും പെരുമാറിയിട്ടുളളത്. തികഞ്ഞ സന്യാസിവര്യനായിരുന്നു അദ്ദേഹം. .
നമ്മുടെ രാജ്യത്തിന്റെ ആത്മീയ ലോകത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ഈ അവസരത്തില്‍ പ്രാര്‍ത്ഥനകളും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതായി അനുശോചന സന്ദേശത്തിലൂടെ സ്വാമി അറിയിച്ചു.
വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതിയായിരുന്നു സ്വാമി പ്രകാശാനന്ദ. 99 വയസായിരുന്നു. വൈകീട്ട് 5 മണിക്ക് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു.
ഇരുപത്തിരണ്ടാം വയസ്സില്‍ ശിവഗിരിയിലെത്തിയ പ്രകാശാനന്ദ, 1977ല്‍ ജനറല്‍ സെക്രട്ടറിയായും 2006 മുതല്‍ പത്തുവര്‍ഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. 1922 ഡിസംബറിലാണ് ജനനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here