
സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുന്നു. ജനങ്ങളെ നട്ടം തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 100 രൂപ 37 പൈസയിലും ഡീസല്‍ വില 94 രൂപ 40 പൈസയിലുമെത്തി.
സംസ്ഥാനത്താകമാനം സെഞ്ച്വറിയടിച്ച പെട്രോള്‍ നിരക്കിലേക്ക് ഡീസല്‍ വിലയും കുതിച്ചുയരുകയാണ്. രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും കേന്ദ്രസര്‍ക്കാര്‍ ഇന്നും ഇന്ധനവില വര്‍ദ്ധിപ്പിച്ചു.
പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 100 രൂപ 37 പൈസയും ഡീസലിന് 94 രൂപ 40 പൈസയിലുമെത്തി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്‍റെ വില 102 രൂപ 19 പൈസയാണ്. ഡീസലിന് 96 രൂപ പത്ത് പൈസയും.
കോഴിക്കോട്ട് പെട്രോൾ വില 100.68 പൈസയിലും ഡീസൽ വില 94 രൂപ 71 പൈസയിലുമെത്തി. കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടന്ന 18 ദിവസം ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ പിന്നീടങ്ങോട്ട്, മെയ് നാല് മുതൽ ഒന്നിടവിട്ട ദിവസങ്ങളില്‍ തുടര്‍ച്ചയായി നിര്‍ബാധം വില വര്‍ദ്ധിപ്പിക്കുകയാണ്.
ഇന്ധനവില വര്‍ദ്ധിക്കുന്നതനുസരിച്ച് അവശ്യവസ്തുക്കള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. നിര്‍മ്മാണ മേഖലയിലാകമാനം നാല്‍പ്പത് ശതമാനത്തോളമാണ് സാധനസാമഗ്രികള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നത്. മഹാമാരിക്കാലത്ത് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട കേന്ദ്രസര്‍ക്കാര്‍, എണ്ണക്കമ്പനികൾക്ക് തോന്നിയ പോലെ വില കൂട്ടാൻ അനുമതി നല്‍കി ജനങ്ങളെ കൊളളയടിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here