നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ.

കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ സ്വയം പിന്മാറി. . മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുക്കൊണ്ടാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് സ്വയം പിന്മാറിയത്.

താന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് തടയാന്‍, മാനസികമായി ബുദ്ധിമുട്ടിക്കുന്നത് അടക്കം ആസൂത്രിത ശ്രമങ്ങളുണ്ടായിയെന്നും കൗശിക് ചന്ദ വിമര്‍ശിച്ചു.സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ് കേസിലെ കക്ഷികള്‍.

അവസരം മുതലെടുക്കുന്നവര്‍ ജുഡിഷ്യറിയുടെ സംരക്ഷകരെന്ന മട്ടില്‍ അവതരിച്ചിട്ടുണ്ട്. താന്‍ പിന്മാറിയില്ലെങ്കില്‍ ഈ പ്രശ്‌നക്കാര്‍ വിവാദം സജീവമാക്കി നിര്‍ത്തുമെന്നും ജസ്റ്റിസ് കൗശിക് ചന്ദ നിരീക്ഷിച്ചു.

നന്ദിഗ്രാമിലെ ബിജെപിയുടെ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മമത ബാനര്‍ജിയുടെ ഹര്‍ജിയാണ് കൊല്‍ക്കത്ത ഹൈക്കോടതിക്ക് മുന്നിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News