സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്നും വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് നിയമപ്രകാരമായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യായികരിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി നിയമപ്രകാരം എല്ലാ നടപടിക്രമങ്ങളും അനുസരിച്ച് മാത്രമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതെന്നും, ഗുരുതര സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതുകൊണ്ടാണ് കോടതികള്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ കമ്മീഷനുകളുണ്ടെന്നും. എല്ലാ പൗരന്‍മാര്‍ക്കും മനുഷ്യാവകാശം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സ്റ്റാന്‍ സ്വാമിയുടെ കാസ്റ്റഡി മരണത്തില്‍ യുഎന്‍ മനുഷ്യാവകാശ ഘടകമടക്കം നടുക്കം രേഖപ്പെടുത്തിയിരുന്നു.

മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നവശ്യപ്പെട്ട് 10 ഓളം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രാജ്യവ്യാപകമായ പ്രധിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here