തൃത്താലയില്‍ മയക്കുമരുന്നിന് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കിയിരുന്നു.

2019 മുതല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്.

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി 25 വയസ്സുകാരന്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പരാതിയില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here