കാലയവനികക്കുളളിലേക്ക് മറഞ്ഞത് ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്ഠന്‍

ശ്രീനാരായണ ഗുരു കൊല്ലം ജില്ലയിലെ പിറവന്തൂരിലെ കളത്തരാടി ഭവനത്തിലെത്തിയ കാലത്ത് സ്വാമി പ്രകാശാനന്ദ ജനിച്ചിട്ടില്ല. ഇറങ്ങുമ്പോള്‍ ശ്രീനാരായണ ഗുരു ഗൃഹനാഥനായ രാമനോടും ഭാര്യ ,വെളുമ്പിയോടും നമ്മക്ക് ഇവിടെയേരാള്‍ ഉണ്ടല്ലോ എന്ന് അര്‍ത്ഥഗര്‍ഭമായി പറഞ്ഞു നിര്‍ത്തി.

മകനായ കുമാരന്‍ അധ്യാത്മിക പാതയാണ് ജീവിതമെന്ന് തിരിച്ചറിയുന്നത് അവിടെ നിന്നാണ് .അമ്മയുടെ ഭക്തിയുടെ ചുവട് പിടിച്ച് 22 കാരനായ കുമാരന്‍ ശിവഗിരിയില്‍ എത്തി. പിന്നാലെ സനസ്ത്യ ചിന്തയോടെ ഭാരതപര്യടനത്തിനിറങ്ങി. ഇന്ത്യയിലെ ക്ഷേത്രങ്ങളിലുടെ അലഞ്ഞ യുവാവ് തന്റെയുളളിലെ സത്വത്തെ തിരിച്ചറിഞ്ഞതോടെ 35 വയസില്‍ ശ്രീനാരായണ ഗുരു ശിക്ഷ്യനായ സ്വാമി ശങ്കരാനന്ദയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചു.

അരുവിപ്പുറം , കുന്നംപ്പാറ മഠങ്ങളുടെ ചുമതലക്കാരനായി . ശിവഗിരിയുടെ എല്ലാ മേന്‍മകളിലും പ്രകാശനന്ദയുടെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു. 1968 മഹാസമാധി പ്രതിഷ്ടഠ ഷൊര്‍ണ്ണൂരിലെ എംപി മൂത്തേടത്തിന്റെ വീട്ടില്‍ നിന്ന് ശിവഗിരിയിലെത്തിച്ച് പ്രതിഷ്ഠ നടത്തിയത് പ്രകാശാനന്ദയുടെ നേതൃത്വത്തിലാണ് . ആലുവായിലെ സര്‍വ്വമത സമ്മേളനം തീരുമാനമായിരുന്ന മത പഠാശാലക്കായി ശിലാസ്ഥാപനം നടത്തിയത് ഗുരുദേവനായിരുന്നെങ്കിലും അതിന് പ്രവര്‍ത്തികമാക്കി ബ്രഹ്മ വിദ്യാലയം ആരംഭിച്ചത് സ്വാമി പ്രകാശാനന്ദയാണ്.

പ്രകാശാനന്ദ പ്രസിഡന്റ് ആയിരിക്കെയാണ് ദലൈലാമ ശിവഗിരിയിലെത്തുന്നത്. ദൈവദശകത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന് മാര്‍പ്പായെ ശിവഗിരിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും നിയമ സാങ്കേതികത്വത്തില്‍ തട്ടി അലസി പോയി. ധര്‍മ്മസംഘം ട്രസ്റ്റിനെ ഏറ്റവും കൂടുതല്‍കാലം നയിച്ച സന്യാസിയാണ് പ്രകാശാനന്ദ.

പ്രകാശാനന്ദക്ക് അനുകൂലമായ കോടതി വിധി നടപ്പിലാക്കാന്‍ എ കെ ആന്റണി പോലീസിനെ ഉപയോഗിച്ച് നടത്തിയ തേര്‍വാഴ്ച്ചയില്‍ മറ്റൊരു കറുത്ത ചരിത്രം ആണ് . അരുവിപുറം, കുന്നംപ്പാറ മഠങ്ങളുടെ ചുമതലക്കാരനായ്ിരുന്നു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം മഠത്തില്‍ തന്നെ കഴിയുകയായിരുന്നു.

അവസാന കാലത്തും സ്വന്തം വസ്ത്രങ്ങള്‍ കൈകൊണ്ട് കഴുകിയിടുന്ന ലാളിത്വം ആയിരുന്നു അദ്ദേഹത്തിന് . ശിവഗിരിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 1977 ആരംഭിച്ച മൗനവ്രതം 9 വര്‍ഷവും മൂന്ന് മാസവും നീണ്ട് നിന്നു. മാര്‍ ക്രിസോസ്റ്റം അടക്കം സമശീര്‍ഷരായ സന്ന്യാസികളോട് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വമി പ്രകാശാനനന്ദ ഇന്ന് രാവിലെ 9.30 ആണ് മരണപ്പെടുന്നുത്.

വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുര്‍ന്ന് ചികില്‍സയിലായിരുന്നു. മതാതീത ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഒരേ പോലെ ഉയര്‍ത്തി പിടിച്ച സന്ന്യാസി ശ്രേഷ്ഠനായിരുന്നു കാലയവനികക്കുളളിലേക്ക് മറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News