
അന്തരിച്ച ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മുംബൈയിൽ നടക്കും. സാന്താക്രൂസിലെ ജുഹു കബറിസ്ഥാനിലായിരിക്കും ഇതിഹാസ നടൻ അന്ത്യവിശ്രമം കൊള്ളുക.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, വിദ്യാ ബാലൻ, ഷബാന ആസ്മി, ധർമേന്ദ്ര തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ബാന്ദ്രയിലെ വസതിയിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
ശ്വാസതടസ്സത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കുമാറിനെ വീണ്ടും മാഹിമിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന നടന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. ശ്വാസതടസ്സത്തെ തുടർന്ന് ജൂൺ ആറിന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അഞ്ചാം ദിവസം ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഭാര്യ സൈറ ബാനുവാണ് കൂടെയുണ്ടായിരുന്നത്.അഞ്ചു പതിറ്റാണ്ടോളം സെല്ലുലോയിഡിൽ വിസ്മയം തീർത്ത ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഐതിഹാസിക നടനാണ് വിട പറഞ്ഞത്.വരുന്ന ഡിസംബറിൽ 99-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നടന്‍റെ വേർപാട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here